ഗാർഹിക പീഡനങ്ങൾക്കെതിരെ പിഎസ്എസ്പിയുടെ ബോധവത്കരണം
1376393
Thursday, December 7, 2023 1:21 AM IST
പാലക്കാട് : സ്ത്രീകൾക്കെതിരായുള്ള എല്ലാവിധ അതിക്രമങ്ങളും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് ഗാർഹിക പീഡനങ്ങൾക്കെതിരെ ബോധവത്കരണ സെമിനാർ നടത്തി.
വടക്കഞ്ചേരി ലൂർദ്ദ് മാതാ പള്ളി പാരിഷ് ഹാളിൽ നടന്ന സെമിനാർ പിഎസ്എസ്പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.ജസ്റ്റിൻ കോലംകണ്ണി ഉദ്ഘാടനം ചെയ്തു.
സെമിനാറിൽ ആലത്തൂർ എക്സൈസ് വിമുക്തി കോ-ഓർഡിനേറ്റർ പദ്മദാസ് ആശംസ അറിയിച്ചു.
‘ഗാർഹിക പീഡനം മൂലം സ്ത്രീകളും കുട്ടികളും നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ പാലക്കാട് ജില്ല വനിത സംരക്ഷണ ഓഫീസർ വി.എസ്. ലൈജു ക്ലാസെടുത്തു.
സ്വയം സഹായ സംഘം പ്രതിനിധികൾ ക്ലാസിൽ പങ്കെടുത്തു. സർവീസ് പ്രൊവൈഡിംഗ് സെന്ററിലെ ലീഗൽ കൗണ്‍സിലർ അഡ്വ.ശരണ്യ നന്ദി അറിയിച്ചു. ഫാമിലി കൗണ്‍സിലിംഗ് സെന്ററിലെ കൗണ്‍സിലർ ജിജിഷ ബാബു, സ്റ്റെഫി അബ്രഹാം, പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോയ് അറയ്ക്കൽ എന്നിവർ നേതൃത്വം നല്കി.