ജില്ലാ എൻഎസ്എസ് പ്രോഗ്രാം ഓഫീസേഴ്സ് മീറ്റ് സംഘടിപ്പിച്ചു
1376098
Wednesday, December 6, 2023 1:17 AM IST
മുണ്ടുർ: യുവക്ഷേത്ര കോളജിൽ സംഘടിപ്പിച്ച കാലിക്കട്ട് സർവകലാശാലയുടെ പാലക്കാട് ജില്ല എൻഎസ്എസ് പ്രോഗ്രാം ഓഫീസേഴ്സ് മീറ്റ് സർവകലാശാല പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.എൻ.എ. ശിഹാബ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ.ടോമി ആന്റണി അധ്യക്ഷനായിരുന്നു. ഡയറക്ടർ റവ.ഡോ. മാത്യു ജോർജ് വാഴയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനാൽ ആശംസകളർപ്പിച്ചു.
തുടർന്ന് നടന്ന സെമിനാറിൽ സ്പെഷൽ ക്യാന്പ്, പിഎഫ്എംഎസ്, അക്കൗണ്ട് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ ക്ലാസ് എടുത്തു. ജില്ല കോ-ഓർഡിനേറ്റർ മുഹമ്മദ് റഫീഖ് സ്വാഗതവും യുവക്ഷേത്ര കോളജ് എൻഎസ്എസ് 271 പ്രോഗ്രാം ഓഫീസർ എം.ചന്ദ്രശേഖർ നന്ദിയും പറഞ്ഞു.