രാമനാഥപുരം ട്രിനിറ്റി മെട്രിക്കുലേഷൻ സ്കൂളിൽ ക്രിസ്മസ് ആഘോഷം
1375443
Sunday, December 3, 2023 5:12 AM IST
കോയമ്പത്തൂർ : രാമനാഥപുരം ട്രിനിറ്റി മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷം നടന്നു. സ്കൂൾ പ്രിൻസിപ്പൽ ഡോ.ജെ. ധനലക്ഷ്മി സ്വാഗതം പറഞ്ഞു.
ലോകത്തിന് ഒരു നവയുഗം ഉദയം ചെയ്തുവെന്ന് മുഖ്യാതിഥി റവ.ഫാ. മാർട്ടിൻ പട്ടരമടത്തിൽ ക്രിസ്മസിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞു.
കൊച്ചുകുട്ടികളുടെയും അധ്യാപകരുടെയും പ്രയത്നങ്ങളെ സ്കൂൾ കറസ്പോണ്ടന്റ് റവ.ഫാ. ജോസഫ് പുത്തൂർ അഭിനന്ദിച്ചു. സെക്രട്ടറി ഡോ.കെ.എ. കുര്യച്ചനും കമ്മിറ്റിയംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.