യൂത്ത് കോൺഗ്രസ് ലീഗ് പ്രവർത്തകരെ കരുതൽതടങ്കലിലാക്കി
1375438
Sunday, December 3, 2023 5:12 AM IST
കല്ലടിക്കോട്:മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനിടയുണ്ടെന്നതിനെ തുടർന്ന് കരിമ്പയിലെ യൂത്ത് കോൺഗ്രസ് ലീഗ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നവാസ് മുഹമ്മദ്, യൂത്ത് കോൺഗ്രസ് കരിമ്പ മണ്ഡലം ഷാജഹാൻ സേവാദൾ നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് അസ്്ലാം അടക്കം അഞ്ച് പേരെയാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കും എന്ന അറിവിന്റെ അടിസ്ഥാനത്തിൽ കല്ലടിക്കോട് പോലീസ് കരുതൽ തടങ്കലിൽ വെച്ചത്.