ജില്ലാ ക്ഷീരകർഷക സംഗമം ലോഗോ പ്രകാശനം ചെയ്തു
1375433
Sunday, December 3, 2023 5:02 AM IST
പാലക്കാട്: ജില്ലാ ക്ഷീര കർഷക സംഗമത്തിന്റെ ലോഗോ പ്രകാശനം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ചടങ്ങിൽ ക്ഷീര വികസന വകുപ്പ് പാലക്കാട് ഡെപ്യൂട്ടി ഡയറക്ടർ എൻ. ബിന്ദു, അസിസ്റ്റന്റ് ഡയറക്ടർ ഫെമി വി. മാത്യു, ക്ഷീരവികസന വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ, ക്ഷീര സംഘം പ്രസിഡന്റുമാരായ കെ.എ. ബാബുരാജ്, ടി. അലി, വിവിധ സംഘം ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ജില്ലാ ക്ഷീര സംഗമം വൈവിധ്യങ്ങളായ പരിപാടികളോട് കൂടി ലക്കിടി ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിൽ മൂന്ന് ദിനങ്ങളിലായി 26 മുതൽ 28 വരെ വിവിധ വേദികളിലായി നടത്തും. മലപ്പുറം തിരൂർ തുമരക്കാവ് എഎൽപി സ്കൂളിലെ അധ്യാപകനായ അസ്ലം തിരൂർ തയ്യാറാക്കിയ ലോഗോയാണ് പ്രകാശനം ചെയ്തത്.