നെന്മാറയിൽ ഇന്ന് ഗ​താ​ഗ​തം നി​യ​ന്ത്ര​ണം
Sunday, December 3, 2023 5:02 AM IST
നെന്മാ​റ: ന​വ​കേ​ര​ള​ സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യി നെ​ന്മാ​റ​യി​ല്‍ ഇന്ന് ഉ​ച്ച​യ്ക്ക് 12 മ​ണി​മു​ത​ല്‍ ഗ​താ​ഗ​തം നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. നെ​ന്മാ​റ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ നി​ന്ന് മം​ഗ​ലം വ​ഴി നേ​രെ പാ​ല​ക്കാ​ട് വ​ഴി പോ​കേ​ണ്ട​താ​ണ്.

ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി മു​ത​ല്‍ വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ നി​ന്ന് നെ​ന്മാ​റ വ​ഴി പോ​കു​ന്ന ബ​സ് ഉള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ അ​യി​നം​പാ​ടം വ​നം ഓ​ഫീ​സ് ഭാ​ഗ​ത്ത് നി​ന്ന് തി​രി​ഞ്ഞ് കി​ളി​യ​ല്ലൂ​ര്‍ വ​ഴി വ​ല്ല​ങ്ങി​യി​ലെ​ത്തി കൊ​ല്ല​ങ്കോ​ട് ഭാ​ഗ​ത്തേ​ക്കും കൊ​ല്ല​ങ്കോ​ട് ഭാ​ഗ​ത്തു നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നെ​ന്മാ​റ ജം​ഗ്ഷ​നി​ല്‍ നി​ന്നും കൈ​പ്പ​ഞ്ചേ​രി, ത​ല​വെ​ട്ടാം​പാ​റ, എ​ന്‍എ​സ്എ​സ് കോ​ള​ജ് വ​ഴി വ​ട​ക്ക​ഞ്ചേ​രി ഭാ​ഗ​ത്തേ​യ്ക്കും തി​രി​ഞ്ഞു​പോ​കേ​ണ്ട​താ​ണ്. ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ വി​ത്ത​ന​ശ്ശേ​രി ബ്ലോ​ക്ക് ഓ​ഫീ​സി​നു സ​മീ​പം കൊ​ടു​വാ​യൂ​ര്‍ ഭാ​ഗ​ത്തേ​ക്കും തി​രി​ഞ്ഞു​പോ​കേ​ണ്ട​താ​ണ്.

ന​വ​കേ​ര​ള​സ​ദ​സ്സി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​ര​ത്ത് യാ​ത്ര​ക്കാ​രെ ഇ​റ​ക്കി നെ​ന്മാ​റ കെഎ​സ്ഇബി ഗ്രൗ​ണ്ടി​ലും നേ​താ​ജി കോ​ളജ് ഗ്രൗ​ണ്ടി​ലും, ജ​പ​മാ​ല​റാ​ണി പ​ള്ളി​യ്ക്ക് മു​ന്‍​വ​ശ​ത്തു​ള്ള ഗ്രൗ​ണ്ടി​ലും, ഗം​ഗോ​ത്രി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ലും, ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ വ​ല്ല​ങ്ങി എ​ല്‍പി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ലും നെ​ല്ലി​ക്കു​ള​ങ്ങ​ര അ​മ്പ​ല​മു​റ്റ​ത്തും പാ​ര്‍​ക്ക് ചെ​യ്യ​ണ​മെ​ന്ന് നെ​ന്മാ​റ പോ​ലീ​സ് അ​റി​യി​ച്ചു.