വാടികയും രാപ്പാടിയും ചേർത്ത് 75 ലക്ഷം രൂപയുടെ ടൂറിസം പദ്ധതി: മന്ത്രി മുഹമ്മദ് റിയാസ്
1375425
Sunday, December 3, 2023 5:02 AM IST
പാലക്കാട്: വാടിക ഉദ്യാനവും രാപ്പാടി ഓപ്പൺ ഓഡിറ്റോറിയവും ചേർത്ത് 75 ലക്ഷം രൂപയുടെ ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ആദ്യഘട്ടമെന്ന നിലയിലാണ് 75 ലക്ഷം അനുവദിച്ചത്. മിനി അഡ്വഞ്ചർ സോൺ, കിഡ്സ് വാട്ടർ പാർക്ക് ഉൾപ്പടെയുള്ള ആധുനിക ടൂറിസം പദ്ധതിയ്ക്കാണ് രൂപം നൽകിയിരിക്കുന്നത്.
അധികം വൈകാതെ പദ്ധതിയുടെ പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഉദ്യാനം ലോകനിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. ഇതിനോട് ചേർന്ന് നഗരസഭയുടെ സ്ഥലവുമുണ്ട്. നഗരസഭയോട് ആലോചിച്ച് ഈ സ്ഥലം കൂടി പ്രയോജനപ്പെടുത്തിയുള്ള ടൂറിസം സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.