വാഹനാപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു
1375221
Saturday, December 2, 2023 2:19 AM IST
പാലക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന കരീം നഗറിൽ ഫൈസൽ ബാബുവിന്റെ ഭാര്യ സജ്ന (34) മരിച്ചു. കഴിഞ്ഞ ശനിയാഴ്ച കോയന്പത്തൂരിലേക്കുള്ള യാത്രാ മധ്യേ അവർ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോവൈ മെഡിക്കൽ് ഹോസ്പിറ്റലിൽ അത്യാസന്ന വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് മരണം.
മകൻ: അഹമ്മദ് സനാഹ്, പിതാവ്: ഷംസുദ്ദീൻ. മാതാവ്: നൂർജഹാൻ. സഹോദരൻ: കാജാ ഹുസൈൻ. കബറടക്കം ഇന്ന് വൈകീട്ട് നാലിന് കള്ളിക്കാട് ജുമാമസ്ജിദ് കബർസ്ഥാനിൽ.