കാ​യി​ക​താ​രം ഓം​കാ​ർ നാ​ഥ് വാ​ഹ​നാ​പ​ക​ടത്തിൽ മ​രി​ച്ചു
Thursday, November 30, 2023 11:00 PM IST
പു​ന​ലൂ​ർ: കൊ​ല്ലം -തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മു​ൻ കാ​യി​ക​താ​രം അ​ന്ത​രി​ച്ചു. ദേ​ശീ​യ ത​ല​ത്തി​ല്‍ മെ​ഡ​ല്‍ ജേ​താ​വാ​യ തൊ​ളി​ക്കോ​ട് സ്വ​ദേ​ശി ഓം​കാ​ര്‍ നാ​ഥ് (25)ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം എ​സ്എ പി ​പോ​ലീ​സ് ക്യാ​മ്പി​ൽ ഹ​വി​ൽ​ദാ​ർ ആ​യി​രു​ന്നു.

മൃതദേഹം ഔ​പ​ചാ​രി​ക ബ​ഹു​മ​തി​ക​ളോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. സ്‌​കൂ​ള്‍ ഗെ​യിം​സി​ലൂ​ടെ​യാ​ണ് ഓം​കാ​ര്‍​നാ​ഥ് അ​ത്‌​ല​റ്റി​ക്‌​സി​ല്‍ എ​ത്തു​ന്ന​ത്. 58-ാമ​ത്് സം​സ്ഥാ​ന​സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ലും 100 മീ​റ്റ​റി​ല്‍ ഓം​കാ​ര്‍​നാ​ഥി​നാ​യി​രു​ന്നു സ്വ​ര്‍​ണം. തൊ​ളി​ക്കോ​ട് മു​ള​ന്ത​ടം ഓം​കാ​ര​ത്തി​ൽ ര​വീ​ന്ദ്ര​നാ​ഥി​ന്‍റേ​യും മി​നി ആ​ർ നാ​ഥി​ന്‍റേ​യും മ​ക​നാ​ണ്. ഏ​ക സ​ഹോ​ദ​രി പൂ​ജ ആ​ര്‍.​നാ​ഥ്.

കൊ​ല്ലം -തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ പു​ന​ലൂ​ര്‍ വാ​ള​ക്കോ​ട് പ​ള്ളി​ക്ക് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12നാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തി​ന്‍റെ പു​തി​യ വാ​ഹ​നം ഓ​ടി​ച്ചു നോ​ക്കു​ന്ന​തി​നു​വേ​ണ്ടി ക​ല​യ​നാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​മ്പോ​ഴാ​യിരുന്നു അ​പ​ക​ടം.

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് റോ​ഡ് അ​രി​കി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. പു​റ​കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന സു​ഹൃ​ത്ത് ക​ല​യ​നാ​ട് ഗ്രേ​സിം​ഗ് ബ്ലോ​ക്ക് അ​ഖി​ൽ ഭ​വ​നി​ൽ അ​മ​ൽ ( 23) സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ൾ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.