ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ ലൈറ്റുകൾ സ്ഥാപിച്ചു തുടങ്ങി
1339361
Saturday, September 30, 2023 1:13 AM IST
ഒറ്റപ്പാലം: ബസ് സ്റ്റാൻഡിനകത്ത് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ തുടങ്ങി.
നേരമിരുണ്ടാൽ അന്ധകാരത്തിലമരുന്ന ബസ്റ്റാൻഡിൽ സാമൂഹ്യ വിരുദ്ധൻമാർ അഴിഞ്ഞാടുകയായിരുന്നു.
ലൈറ്റുകൾ സ്ഥാപിക്കുന്നതോടെ നിലവിലുള്ള പ്രശ്നത്തിന് പരിഹാരമാവും.
നഗരസഭ ബസ് സ്റ്റാൻഡിനകത്ത് രാത്രികാല ലൈറ്റുകൾ യാഥാർഥ്യമാക്കണമെന്ന് വ്യാപകമായി ആവശ്യമുയർന്നിരുന്നു. ബസ് സ്റ്റാൻഡിൽ സിസിടിവി സ്ഥാപിച്ചതിനു പിന്നാലെയാണ് രാത്രികാല വിളക്കുകൾ കൂടി യാഥാർഥ്യമാവുന്നത്.
ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.
ഇതോടൊപ്പം തന്നെ ബസ് സ്റ്റാൻഡിന് അകത്തേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നഗരസഭ ബസ് സ്റ്റാന്റിന്റെ പേരോടുകൂടി ലൈറ്റ് ഉൾപ്പെടെയുള്ള കവാടം കൂടി സ്ഥാപിക്കുന്ന പ്രവർത്തികൾ കൂടി പുരോഗമിക്കുന്നുണ്ട്.