കേരസേരിയുടെ കൃഷിയിടത്തിലെത്തി കൃഷിമന്ത്രി
1339358
Saturday, September 30, 2023 1:13 AM IST
കൊഴിഞ്ഞാമ്പാറ: സംസ്ഥാന കേരകേസരി അവാർഡ് ജേതാവിന്റെ കൃഷിയിടം കൃഷിമന്ത്രി സന്ദർശിച്ചു.
എരുത്തേമ്പതി വണ്ണാമട പി. രഘുനാഥന്റെ കൃഷിയിടത്തിലാണ് മന്ത്രി പി. പ്രസാദ് എത്തിയത്. കൃഷി രീതികൾ നേരിൽ കാണുന്നതിനായാണ് മന്ത്രിയെത്തിയത്.
കുറച്ച് സമയം ചെലവിട്ടാണ് മടങ്ങിയത്. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എൽ.ആർ. മുരളി, കേരഫെഡ് ചെയർമാൻ സി. ചാമുണ്ണി, അസിസ്റ്റന്റ് കൃഷി ഓഫീസർ എസ്. സുൽഫിക്കർ അലി, സി. രാജഗോപാൽ, എസ്. ശക്തിവേൽ, സി.ബാബു, എസ്. ദിനകരൻ എന്നിവരുമുണ്ടായിരുന്നു.