വിദ്യാർഥികൾക്ക് മികച്ച അനുഭവമായി നാടക ശില്പശാല
1339085
Friday, September 29, 2023 12:27 AM IST
ചിറ്റൂർ: കേരള സംഗീത നാടക അക്കാദമിയും ചിറ്റൂർ തത്തമംഗലം നഗരസഭയും ചേർന്ന് സംഘടിപ്പിച്ച നാടകോത്സവത്തോട് അനുബന്ധിച്ച് നഗരസഭയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ നാടക ശില്പശാല കുട്ടികൾക്ക് മികച്ച അനുഭവമായി. പാഞ്ചജന്യം ലൈബ്രറിയുടേയും തെക്കേഗ്രാമം പാഠശാല ഹൈസ്കൂളിന്റേയും സഹകരണത്തോടെ സംഘടിപ്പിച്ച ശില്പശാലക്ക് മുതിർന്ന നാടക പ്രവർത്തകരായ ശശിധരൻ നടുവിൽ, കെ.എ. നന്ദജൻ, സുജിത്ത് ദാസ് എന്നിവർ നേതൃത്വം നൽകി.
കുട്ടികൾക്കായി നിഖിൽദാസ്, നിജിൽദാസ് എന്നിവർ ചേർന്ന് അവതരിപ്പിച്ച എലിക്കെണി നാടകം രസകരമായ ഒരു അവതരണപാഠമായി. നാടകോത്സവത്തിൽ കോഴിക്കോട് പുതിയറയിലെ സേവക് നാടകസംഘം കാളിദാസ കൃതികളെ അടിസ്ഥാനമാക്കിയ ദാസരീയം നാടകം അവതരിപ്പിച്ചു.