വാഹനാപകടത്തിൽപെട്ട് ചികിത്സയിലിരുന്നയാൾ മരിച്ചു
1338873
Thursday, September 28, 2023 12:46 AM IST
അഗളി: ബൈക്കുകൾ കൂട്ടിയിടിച്ചു അപകടത്തിൽ പെട്ട് ചികിത്സയിലിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. അഗളി പള്ളിയറയിൽ പരവരുകുന്നേൽ ജോസഫ് (അപ്പച്ചൻ-71) ആണ് മരിച്ചത്. കഴിഞ്ഞ 14 ന് അഗളി സർക്കാർ ആശുപതിക്ക് സമീപമാ യിരുന്നു അപകടം. മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നലെ കോട്ടത്തറ ആശുപത്രിയിലായിരുന്നു മരണം.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പല്ലിയറ സെന്റ് മേരിസ് ദേവാലയത്തിൽ. ഭാര്യ: പരേതയായ അന്നമ്മ ജോസഫ്. മക്കൾ: റോയ്, ജോളി. മരുമക്കൾ: റോസമ്മ, പിജി റോയ്.