അപകട ഭീഷണിയായി സ്കൂൾ ഗ്രൗണ്ട് വളവു പാതയിൽ പാഴ്ച്ചെടികൾ
1336406
Monday, September 18, 2023 12:41 AM IST
വണ്ടിത്താവളം: സ്കൂൾ ഗ്രൗണ്ട് വളവു പാതയിൽ യാത്രക്കാർക്ക് അപകടഭീഷണിയായ പാഴ്ചെടികൾ നീക്കം ചെയ്യണമെന്ന് യാത്രക്കാർ.
ഈ സ്ഥലത്ത് മുന്പ് നിരവധി തവണ നടന്ന വാഹന അപകടങ്ങളിൽ ഒരു മരണവും നിരവധി പേർക്ക് സാരമായ പരിക്കും പറ്റിയിട്ടുണ്ട്. രണ്ടാഴ്ച മുന്പ് ബൈക്ക് സ്കൂട്ടറിലിടിച്ച് യുവതിയുടെ കാലൊടിഞ്ഞ അപകടം നടന്നിരുന്നു.
ബ്രാഞ്ച് കനാലിന് സ്ലാബുകളിട്ട് റോഡിനു വീതി കൂട്ടണമെന്ന യാത്രക്കാരുടെ ആവശ്യം പൊതുമരാമത്ത് അധികൃതർ അവഗണിക്കുന്നതിൽ പ്രതിഷേധം ശക്തമാണ്. ഒരു വർഷം മുന്പ് ഈ സ്ഥലത്ത് റോഡിന് വീതികൂട്ടി ബൈപ്പാസ് നിർമിക്കാൻ പൊതുമരാമത്ത് തീരുമാനിച്ചിരുന്നെങ്കിലും ഇതിനുള്ള പ്രാഥമിക നടപടി പോലും ഉണ്ടായിട്ടില്ല. വൻ ദുരന്തങ്ങൾ ഉണ്ടാവുന്നതൊഴിവാക്കാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിണമെന്നാണ് ആവശ്യം.