പഴയ ലക്കിടി ജിഎസ്ബി സ്കൂളിൽ പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു
1336405
Monday, September 18, 2023 12:41 AM IST
ഒറ്റപ്പാലം: ലക്കിടി പേരൂർ ഗ്രാമപഞ്ചായത്തിലെ പഴയ ലെക്കിടി ജിഎസ്ബി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പ്രഭാതഭക്ഷണ വിതരണം ആരംഭിച്ചു.
അഡ്വ.കെ. പ്രേംകുമാർ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. ലക്കിടി പേരൂർ ഗ്രാമപഞ്ചായത്തിന്റെ 202324 സാന്പത്തിക വർഷത്തിലെ പ്ലാൻ ഫണ്ടിൽനിന്നും അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സ്കൂൾ പിടിഎയുടെ ചുമതലയോടു കൂടിയാണ് പദ്ധതി നടത്തിപ്പ്. പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് അധ്യക്ഷനായി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ് മുഖ്യാതിഥിയായി.