സർക്കാർ ഓഫീസുകളിൽ കാമറകൾ സ്ഥാപിക്കണം: യൂത്ത് കോണ്ഗ്രസ്
1301545
Saturday, June 10, 2023 12:42 AM IST
പാലക്കാട്: സർക്കാർ ഓഫീസുകൾ അഴിമതിയുടെ കൂത്തരങ്ങായാണ് പ്രവർത്തിക്കുന്നതെന്നും പൊതുജനങ്ങൾക്കായി കാമറകൾ സ്ഥാപിക്കേണ്ടത് സർക്കാർ ഓഫീസുകളിലാണെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഓഫീസിൽ പ്രതീകാത്മക എഐ ക്യാമറ സ്ഥാപിച്ച് സമരം നടത്തി.
യൂത്ത് കോണ്ഗ്രസ് പാലക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് കെ. സദാം ഹുസൈൻ അധ്യക്ഷനായി. പ്രതിഷേധം യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി സി. നിഖിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. അരുണ് പ്രസാദ്, നിയോജകമണ്ഡലം സെക്രട്ടറി എച്ച്. അഷറഫ് , എ. മൊയ്തീൻ, എസ്. സുകൃത, പി. ശ്രുതി എന്നിവർ നേതൃത്വം നൽകി.
ഗാന്ധിദർശൻ സമിതിയുടെ
"സ്നേഹാദരം' ഇന്ന്
പാലക്കാട് : കെപിസിസി ഗാന്ധിദർശൻ സമിതി അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ അനുമോദിക്കുന്ന സ്നേഹാദരം പരിപാടി ഇന്നുച്ചയ്ക്ക് രണ്ടിന് പാലക്കാട് ഡി.സി.സി ഓഡിറ്റോറിയത്തിൽ നടത്തും. ജില്ലാ കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം നിർവഹിക്കും.
മുൻമന്ത്രിയും ഗാന്ധിദർശൻ സമിതി സംസ്ഥാന പ്രസിഡൻറുമായ വി.സി.കബീർ മാസ്റ്റർ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം നടത്തും. സംസ്ഥാന സെക്രട്ടറി ബൈജു വടക്കുംപുറം മുഖ്യപ്രഭാഷണം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.ഷാജു മാസ്റ്ററുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കോണ്ഗ്രസിന്റെയും പോഷക സംഘടനകളുടെയും സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുക്കും.