ലിസിയു ബിഎഡ് കോളജിൽ പരിസ്ഥിതി ദിനാഘോഷം
1300501
Tuesday, June 6, 2023 12:36 AM IST
കോയന്പത്തൂർ : സർവണന്പട്ടി ലിസിയു ബിഎഡ് കോളജിൽ മര തൈകൾ നട്ടു കൊണ്ട് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. അതിനെ തുടർന്നുള്ള സെമിനാറിൽ പ്രിൻസിപ്പൽ ഡോ.ജയറാണി അധ്യക്ഷയായി. അഡ്മിനിസ്ട്രേറ്റർ ഫാ.ജോർജ് പുത്തൻച്ചിറ സിഎംഐ ദൈവം തന്നിരിക്കുന്ന ധാനമായ പ്രകൃതിയെ അമ്മയെ പോലെ സ്നേഹിക്കണമെന്നും സംരക്ഷിക്കണമെന്നും ബിഎഡ് വിദ്യാർഥികളെ ഓർമിപ്പിച്ചു. യോഗത്തിൽ പുഷ്പലത നന്ദി പറഞ്ഞു.
പരിസ്ഥിതി ദിനാചരണം
കോയന്പത്തൂർ : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിംഗിലെ എൻവിസ് കേന്ദ്രത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഐഎഫ്ടിജിബി ഡയറക്ടർ ഡോ.സി. കുഞ്ഞിക്കണ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.
വന ജനിതക ശാസ്ത്രജ്ഞനും എൻവിസ് മേധാവിയുമായ ഡോ.കണ്ണൻ വാര്യർ ’പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുക’ എന്ന ഈ വർഷത്തെ വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർ ഡോ.എസ്. വിഘ്നേശ്വരൻ നന്ദി പറഞ്ഞു.