അറവുമാലിന്യങ്ങൾ വലിച്ചെറിയുന്നു പകർച്ചവ്യാധി ഭീതിയിൽ പ്രദേശവാസികൾ : കേരള കോണ്ഗ്രസ് -ജേക്കബ്
1300496
Tuesday, June 6, 2023 12:36 AM IST
പാലക്കാട്: ദേശീയപാതയിൽ മണ്ണാർക്കാട് നൊട്ടൻലയിലും, മുണ്ടൂർ പഞ്ചായത്തിൽ വടക്കുംപുറത്തും അറവു മാലിന്യങ്ങളും ഖരമാലിന്യങ്ങളും വാഹനങ്ങളിൽ വരുന്നവർ വലിച്ചെറിഞ്ഞ് രോഗാണുക്കൾ പടരുന്നതായും പകർച്ചപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പടരുന്നതായും കേരള കോണ്ഗ്രസ് - ജേക്കബ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആരോപിച്ചു.
ആരോഗ്യപരിപാലന രംഗത്ത് ആരോഗ്യവകുപ്പ് അധികൃതരും പോലീസും മൗനം പാലിക്കുകയാമെന്നും, കുറ്റക്കാരായ പോലീസുകാർക്കും ആരോഗ്യപ്രവർത്തർക്കുമെതിരെ കർശന ശിക്ഷണ നടപടികൾ സ്വീകരിക്കാൻ വകുപ്പ് മന്ത്രിയും സർക്കാരും തയ്യറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
അറവു മാലിന്യങ്ങൾ വലിച്ചെറിയുന്ന വാഹനങ്ങളെ പോലീസ് പിടിക്കൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ വി.ഡി. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.
പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് വി.ഡി. ഉലഹന്നാൻ, ജില്ലാ ട്രഷറർ വി.എം. തോമസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.എം. കുരുവിള, വി. അനിൽകുമാർ, പി.ഒ. വക്കച്ചൻ, ഗ്രേസി ജോസഫ്, അഡ്വ. പി. കെ. ശ്രീധരൻ, എം.എൽ. ജാഫർ, കെവി. സുദേവൻ, ശശി പിരായിരി, പാർട്ടി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം എസ്. ജയകൃഷ്ണൻ, പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റുമാരായ വി. എ. കേശവൻ, വി.ജെ. സാബു വെള്ളാരംകാലായിൽ, ജയിംസ്തോമസ്, ബിജു പെരുന്പിള്ളിൽ, പി.സി. പ്രദീപ്, കെ. ദേവൻ, എം. തങ്കവേലു, കെ.പി. തങ്കച്ചൻ,ടി.പി. ജോർജ്ജ് തടിക്കുളങ്ങര, ആൽബിൻ റെജി, പി.എം. ജോസ് പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.