ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു
1300304
Monday, June 5, 2023 12:59 AM IST
കോയന്പത്തൂർ : ജില്ലയുടെ കുടിവെള്ള സ്രോതസായ ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് 2.85 അടിയായി താഴ്ന്നതോടെ വരും ദിവസങ്ങളിൽ നഗരത്തിൽ കുടിവെള്ളക്ഷാമത്തിന് സാധ്യത.
കോയന്പത്തൂർ നഗരത്തിലെ 26 വാർഡുകളുടെയും ഇരുപതിലധികം ഗ്രാമങ്ങളുടെയും കുടിവെള്ള സ്രോതസാണ് ശിരുവാണി അണക്കെട്ട്.
49.50 അടി ശേഷിയുള്ള ഈ അണക്കെട്ടിൽ നിന്ന് പ്രതിദിനം 10 കോടി ലിറ്റർ വെള്ളമാണ് കുടിവെള്ളത്തിനായി എടുത്തിരുന്നത്. ഫെബ്രുവരി അവസാനം മുതൽ വെയിലിന്റെ സ്വാധീനം കൂടിയതോടെ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു തുടങ്ങി. മാർച്ചിൽ അണക്കെട്ടിലെ ജലനിരപ്പ് ആറ് അടിയായി താഴ്ന്നിരുന്നു.
വരും ദിവസങ്ങളിൽ അണക്കെട്ടിലെ ജലനിരപ്പ് ഇനിയും താഴ്ന്നാൽ നഗരത്തിൽ കുടിവെള്ളക്ഷാമത്തിന് സാധ്യതയുണ്ട്.