ബൈസിക്കിൾ ദിനത്തിൽ റാലി നടത്തി എൻഎസ്എസ് വോളണ്ടിയേഴ്സ്
1299911
Sunday, June 4, 2023 7:04 AM IST
മംഗലംഡാം : ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് വണ്ടാഴി സിവിഎം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് നടത്തിയ ബൈസിക്കിൾ റാലി പഞ്ചായത്ത് പ്രസിഡന്റ് എൽ.രമേശ് ഫ്ലാഗ് ഓഫ് ചെയ്തു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്.എ. ശോഭന സ്വാഗതവും ആരോഗ്യ പ്രവർത്തകരായ ലിബി, ആശ്വതി, വണ്ടാഴി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം എന്നിവർ ആശംസയും പ്രോഗ്രാം ഓഫീസർ ആർ.വിവേക് നന്ദിയും പറഞ്ഞു.