ഇടവപ്പാതി കഴിഞ്ഞിട്ടും മഴ ശക്തമായില്ല, ഞാറ്റടി നനച്ച് കർഷകർ
1299618
Saturday, June 3, 2023 12:22 AM IST
നെന്മാറ: ഇടവപ്പാതി കഴിഞ്ഞിട്ടും ഞാറ്റടി ഉണങ്ങാതിരിക്കാൻ മോട്ടോർ ഉപയോഗിച്ച് വെള്ളം പന്പ് ചെയ്ത് നനയ്ക്കേണ്ടി വരുന്നു. അയിലൂർ കൃഷിഭവൻ പരിധിയിലെ പുത്തൻതറ പാടശേഖരത്തിലാണ് കർഷകരാണ് മണ്സൂണിന് മുന്നോടിയായുള്ള വേനൽ മഴയിൽ ഞാറ്റടി തയാറാക്കിയത്. എന്നാൽ ഇടവപ്പാതി കഴിഞ്ഞിട്ടും കാലവർഷം ശക്തമാവാതിരുന്നതും അന്തരീക്ഷത്തിലെ കനത്ത ചൂടിലും പൊടിയിൽ വിതച്ച ഞാറ്റടികൾ കരിഞ്ഞു തുടങ്ങി.
സമീപത്തെ മോട്ടോർ ഷെഡുകളിൽ നിന്ന് വെള്ളം പന്പ് ചെയ്ത് നനച്ചാണ് ഞാറ്റടി സംരക്ഷിക്കുന്നത്. കാലവർഷം ശക്തമാകാൻ ഇനിയും വൈകിയാൽ വെള്ളം പന്പ് ചെയ്ത് നനയ്ക്കാൻ സൗകര്യമില്ലാത്ത കർഷകരുടെ ഞാറ്റടികൾ ഉണങ്ങിപ്പോകുമെന്ന ആശങ്കയിലാണ് കർഷകർ.
36 ലിറ്റർ വിദേശമദ്യവുമായി
രണ്ടുപേർ അറസ്റ്റിൽ
അഗളി: മുപ്പത്തിയാറു ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം സഹിതം രണ്ടുപേരെ അഗളി എക്സൈസ് സംഘം പിടികൂടി. ഗൂളിക്കടവ് ചിറ്റൂർ റോഡിൽ മൂച്ചിക്കടവ് നിവാസികളായ മാങ്ങാടൻക്കണ്ടിയിൽ വീട്ടിൽ അശോകൻ (76) അശോകന്റെ മകൻ ജയൻ എന്ന ജയ്സിംഗ് (42) എന്നിവരാണ് പിടിയിലായത്.
പ്രതികളുടെ വീട്ടിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന മദ്യമാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് സംഘം അറിയിച്ചു. വീട്ടിൽ നിന്ന് അഞ്ഞൂറു ഗ്രാം ഹാൻസും പിടിച്ചെടുത്തിട്ടുണ്ട്.
പ്രിവന്റീവ് ഓഫീസർ ജെആർ അജിത്തിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്സൈസ് ഓഫിസർമാരായ പ്രേംകുമാർ, ആർ പ്രദീപ്, ഉമാ രാജേശ്വരി, എസ് ഷാജിർ എന്നിവർ പങ്കെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. താവളത്ത് നടത്തിയ മറ്റൊരു പരിശോധനയിൽ താവളം സ്വദേശി അലവി മകൻ സലീമിനെ (62) നാലു ലിറ്റർ മദ്യം സഹിതം പിടികൂടി.