ഭാര്യയെ കൊലപ്പെടുത്തിയ സംഭവം : ഭർത്താവും അമ്മയും അറസ്റ്റിൽ
1299429
Friday, June 2, 2023 12:53 AM IST
കോയന്പത്തൂർ : ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
കോയന്പത്തൂർ മത്വരായപുരം സ്വദേശി സഞ്ജയ് (20) തന്റെ കോളജിൽ പഠിച്ച സന്പത്തപുരം സ്വദേശിനി രമണി (20) എന്ന പെണ്‍കുട്ടിയെ പ്രണയിച്ച് കഴിഞ്ഞ ആറിന് വിവാഹം ചെയ്തിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടിൽ എതിർപ്പ് ഉണ്ടായിരുന്നതിനാൽ ഇരുവരും വീടുവിട്ടിറങ്ങി വിവാഹം കഴിക്കുകയായിരുന്നു.
സഞ്ജയും രമണിയും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് രമണിയെ സഞ്ജയ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
രമണിയുടെ മരണത്തിൽ സംശയമുണ്ടെന്ന് രമണിയുടെ പിതാവ് നല്കിയ പരാതിയിൽ കാരുണ്യ നഗർ പോലീസ് അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
ഭർത്താവ് സഞ്ജയ്, അമ്മായമ്മ പക്രുനിഷ, അമ്മായച്ഛൻ ലക്ഷ്മണൻ എന്നിവരെ കാരുണ്യ നഗർ പോലീസ് അറസ്റ്റ് ചെയ്തു.