ഉപതെരഞ്ഞെടുപ്പ് : മുതലമട പറയന്പള്ളത്ത് 88.53, കരിന്പ കപ്പടത്ത് 70% പോളിംഗ്
1298761
Wednesday, May 31, 2023 4:13 AM IST
കല്ലടിക്കോട് : കരിന്പ ഗ്രാമപഞ്ചായത്തിലെ കപ്പടം ഒന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 70.14 ശതമാനം പോളിംഗ്. കപ്പടം സ്കൂളിൽ രാവിലെഏഴിനു തുടങ്ങിയ പോളിംഗ് വൈകുന്നേരം ആറിന് അവസാനിച്ചു. രണ്ടു ബൂത്തുകളിലായി 1286 വോട്ടുകളിൽ 902 പേർ വോട്ട് ചെയ്തു. ഇന്നുരാവിലെ പത്തുമുതൽ പഞ്ചായത്ത് ഓഫീസിൽ വോട്ടെണ്ണൽ നടക്കും.നിലവിലെ മെംബർ അരുണ്‍ അച്യുതൻ ജോലി കിട്ടിപ്പോയ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
മുതലമട: 17ാം വാർഡ് പറയന്‍പള്ളം ഉപതെരഞ്ഞെടുപ്പിൽ 88.53% പോളിംഗ്. 1406 പേർ വോട്ടു രേഖപ്പെടുത്തിയതായി വരണാധികാരിയായ അസിസ്റ്റന്റ് കൃഷി ഡയറക്ടർ സ്മിത അറിയിച്ചു. യുഡിഎഫും ഇടതുമുന്നണിയും വിജയപ്രതീക്ഷയിൽ തന്നെയാണ്. ഇന്നുരാവിലെ പത്തിന് വോട്ടെണ്ണൽ ആരംഭിക്കും. വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനേക്കാൾ വീറും വാശിയോടെയാണ് ഇരു മുന്നണികളും പ്രചരണം കൊഴുപ്പിച്ചത്.