നരേന്ദ്രമോദി സർക്കാരിന്റെ ഒന്പതാം വാർഷിക ആഘോഷങ്ങൾക്കു തുടക്കം
1298758
Wednesday, May 31, 2023 4:13 AM IST
പാലക്കാട്: നരേന്ദ്ര മോദി സർക്കാരിന്റെ ഒന്പതുവർഷം പൂർത്തികരിക്കുന്നതിന്റെ ഭാഗമായി മുപ്പത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ തുടങ്ങി. ജില്ലാതല ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് നിർവഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എ.കെ.ഓമനക്കുട്ടൻ, എൻ. ശിവരാജൻ, പ്രമീള ശശിധരൻ ജില്ലാ ഭാരവാഹികളായ പി. സാബു. സുമതി സുരേഷ്, ടി.ബേബി .പ്രഭാകരൻ, എം. ശശികുമാർ, സി. മധു, നവീൻ വടക്കന്തറ, ആർ.ജി. മിലൻ, അശ്വതി മണികണ്ഠൻ, സുഭാഷ് കൽപാത്തി, നിഷാ രഞ്ജിത്ത്, വിശ്വനാഥൻ കൽപാത്തി പ്രസംഗിച്ചു.