കല്ലടിക്കോട്: കരിന്പ ഗവ.ഹയർ സെക്കൻഡറി സ്കൂൾ 1990- 91 എസ്എസ്എൽസി ബാച്ചിന്റെ പൂർവവിദ്യാർഥി സംഗമം "ഓർമ്മ വസന്തം’ വിവിധ പരിപാടികളോടെ നടത്തി.
സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ പഴയകാല സഹപാഠികൾ അനുഭവങ്ങൾ പങ്കുവച്ചും കലാപരിപാടികൾ അവതരിപ്പിച്ചും "ഓർമ്മ വസന്തം’ അവിസ്മരണീയമാക്കി.
അധ്യാപകരെ ആദരിക്കൽ, സഹപാഠികളെ ആദരിക്കൽ, സഹപാഠികളുടെ മക്കളിൽ എസ്എസ്എൽസിപ്ലസ് ടു പരീക്ഷകളിൽ വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കൽ എന്നിവ നടത്തി. 30 വർഷങ്ങൾക്കു മുന്പ് സ്കൂളിൽ പഠിപ്പിച്ച ഇരുപതോളം അധ്യാപകർ ഓർമ്മ വസന്തത്തിന് എത്തി.ബിജു ചാർലി അധ്യക്ഷനായി.രാധ ലക്ഷ്മണൻ, ജയപ്രകാശ്, മുരളീധരൻ,ശ്രീകാന്ത് നേതൃത്വം നൽകി.