നെന്മാറ ക്രിസ്തുരാജ ദേവാലയത്തിന്റെ കാര്യാലയം വെഞ്ചരിപ്പ് നിർവഹിച്ചു
1298176
Monday, May 29, 2023 12:14 AM IST
നെന്മാറ: ക്രിസ്തുരാജ ദേവാലയത്തിന്റെ പണി പൂർത്തീകരിച്ച കാര്യാലയത്തിന്റെ വെഞ്ചരിപ്പ് കർമ്മം ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിച്ചു. ഇടവകയിലെ കുട്ടികളുടെ ആഘോഷമായ കുർബാന സ്വീകരണ ചടങ്ങും നടന്നു. മേലാർകോട് ഫൊറോനാ വികാരി ഫാ.സേവിയർ വളയത്തിൽ, വടക്കഞ്ചേരി ഫൊറോന വികാരി ഫാ.ജയ്സണ് കൊള്ളന്നൂർ, ഫാ.തോമസ് വടക്കഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു. ശേഷം സ്നേഹവിരുന്ന് നടന്നു. വികാരി ഫാ.അഡ്വ. റെജി മാത്യു പെരുന്പിള്ളിൽ, കണ്വീനർ ജോസ് മഞ്ഞളി, കൈക്കാര·ാർ ബിജു അഗസ്റ്റിൻ കുളത്തിങ്കൽ, ലാസർ പൂപ്പാടി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.