ഓണ്ലൈൻ പണം തട്ടിപ്പ് സംഘത്തിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
1297922
Sunday, May 28, 2023 3:09 AM IST
കോയന്പത്തൂർ : ഓണ്ലൈൻ തട്ടിപ്പ് സംഘത്തിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 2.39 കോടി രൂപ കോയന്പത്തൂർ സൈബർ ക്രൈം പോലീസ് മരവിപ്പിച്ചു. കോയന്പത്തൂർ ഗൗണ്ടംപാളയം സ്വദേശിയായ രാജയാണ് ഓണ്ലൈൻ പണം തട്ടിപ്പിന് ഇരയായത്.
കോയന്പത്തൂർ ജില്ലാ സൈബർ ക്രൈം പോലീസിൽ പരാതി നല്കിയതിന്റെ അടിസ്ഥാനത്തിൽ എസ്പി ബദ്രിനാരായണന്റെ നിർദേശപ്രകാരം അന്വേഷണം നടത്തുന്ന പോലീസ് തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചത്. നിരവധി പേരിൽ നിന്നായി 2.39 കോടി രൂപ ഈ ബാങ്ക് അക്കൗണ്ടുകളിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു. തട്ടിപ്പിനിരയായ രാജയ്ക്ക് ലഭിക്കേണ്ട പണം ലഭ്യമാക്കാനുള്ള നീക്കത്തിലാണ് പോലീസ്.