കോത്തഗിരിയിൽ പഴം-പച്ചക്കറി മേളയ്ക്ക് തുടക്കം
1297921
Sunday, May 28, 2023 3:09 AM IST
കൂനൂർ : കോത്തഗിരിയിൽ ഈ വർഷത്തെ പഴം, പച്ചക്കറി മേളയ്ക്ക് തുടക്കം. വേനൽ അവധിയോടനുബന്ധിച്ച് നടന്ന മേളയിൽ കുന്നൂർ സിംസ് പാർക്കിൽ പഴ മേള ആരംഭിച്ചു. ടൂറിസം മന്ത്രി രാമചന്ദ്രൻ, എ.രാജ പ്രദർശനം ഉദ്ഘാടനം ചെയ്തു. പുഷ്പമേഷയ്ക്ക് തയ്യാറായി 2.5 ലക്ഷം ചെടികളാണ് പാർക്കിൽ ഇപ്പോൾ വിരിഞ്ഞിരിക്കുന്നത്. 1.2 ടണ് പൈനാപ്പിൾ ഉള്ള ഭീമൻ പൈനാപ്പിൾ ആണ് ഹോർട്ടികൾച്ചറൽ എക്സിബിഷന്റെ ഹൈലൈറ്റ്. കൂടാതെ മുന്തിരികൊണ്ട് മലബാർ അണ്ണാൻ ഉണ്ടാക്കി പ്രദർശിപ്പിച്ചിട്ടുണ്ട്. ഓറഞ്ചുകൊണ്ട് പിരമിഡ്, പഴങ്ങൾ അടങ്ങിയ കളിപ്പാട്ടങ്ങൾ എന്നിവയാണ് പ്രദർശന മേളയിലെ പ്രധാന ആകർഷണങ്ങൾ.