ദേശീയ ആദിവാസി മേള നാളെമുതൽ
1297394
Friday, May 26, 2023 12:37 AM IST
അഗളി: അട്ടപ്പാടി ഗോത്ര വിഭാഗങ്ങളെ കോർത്തിണക്കി സംഘടിപ്പിക്കുന്ന പത്താമത് ദേശീയ ആദിവാസി മേള നാളെയും മറ്റന്നാളുമായി മട്ടത്തുക്കാട് ആദിയിൽ നടക്കും.
മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മ ഉദ്ഘാടനം ചെയ്യും.
ആദിവാസി യുവജനങ്ങളുടെ ഉന്നത വിദ്യാഭ്യാസവും തൊഴിലും എന്ന വിഷയത്തിൽ നാളെ സെമിനാർ സംഘടിപ്പിക്കും. വട്ടലക്കി ഉൗര് മൂപ്പൻ ചൊറിയൻ മൂപ്പന്റെ ഗോത്ര പൂജയോടെയാണ് ആദിവാസിമേള ആരംഭിക്കുക.
28 ന് ഭാരതത്തിലെ പല സംസ്ഥാനങ്ങളിൽ നിന്നുള്ള ഗോത്ര വിഭാഗങ്ങളുടെ തനതായ കലാപരിപാടികൾ അരങ്ങേറും.
അട്ടപ്പാടി ബ്ലോക്ക് പ്രസിഡൻറ് മരുതി മുരുകൻ, ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂർത്തി, ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ ഫൗണ്ടർ ഉമാ പ്രേമൻ, സിനിമാതാരം അബിൻ ബിനോ, എടിഇഒ പളനി സ്വാമി, തന്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, ഹെൽത്ത് ഇൻസ്പെക്ടർ കാളിസ്വാമി, പഴനി, ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്റർ റജീന തുടങ്ങിയവർ പങ്കെടുക്കും.