സൗ​ജ​ന്യ ബ​യോ ബി​ൻ വി​ത​ര​ണം
Sunday, April 2, 2023 12:22 AM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ സ​ന്പൂ​ർ​ണ്ണ ഉ​റ​വി​ട​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ബ​യോ ബി​ൻ വി​ത​ര​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ ത​ല ബ​യോ ബി​ൻ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ചെ​യ​ർ​മാ​ൻ സി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു.​വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​പ്ര​സീ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷ​ഫീ​ഖ് റ​ഹ്മാ​ൻ,വി​ദ്യാ​ഭ്യാ​സ ക​ലാ​കാ​യി​ക സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹം​സ കു​റു​വ​ണ്ണ,ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​ർ, സി ​ഡി എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉൗ​ർ​മ്മി​ള,ന​ഗ​ര​സ​ഭ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ ശ്രീ​വ​ത്സ​ൻ,ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഫെ​മി​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.