ടോ​ൾ പ്ലാ​സക്കെ​തി​രെ അ​വ​കാ​ശ സം​ര​ക്ഷ​ണ ജാ​ഥ
Sunday, April 2, 2023 12:21 AM IST
പാ​ല​ക്കാ​ട് : മു​ണ്ടൂ​രി​ലെ പൊ​രി​യാ​നി​യി​ൽ തു​ട​ങ്ങാ​നി​രി​ക്കു​ന്ന ടോ​ൾ പ്ലാ​സ വ​ഴി​യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ന്‍റെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
അ​ശാ​സ്ത്രീ​യ​മാ​യ ടോ​ൾ പ്ലാ​സ അ​നു​വ​ദി​ക്ക​രു​ത് എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആം ​ആ​ദ്മി പാ​ർ​ട്ടി പാ​ല​ക്കാ​ട് ജി​ല്ലാ ഘ​ട​കം ന​ട​ത്തി​യ അ​വ​കാ​ശ സം​ര​ക്ഷ​ണ യാ​ത്ര​യി​ലാ​ണ് മു​ണ്ടൂ​രി​ലെ പൊ​രി​യാ​നി​യി​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന ടോ​ൾ പ്ലാ​സ​ക്കെ​തി​രെ പാ​ർ​ട്ടി ശ​ക്ത​മാ​യ എ​തി​ർ​പ്പ​റി​യി​ച്ച​ത്.
യാ​തൊ​രു അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും ഒ​രു​ക്കാ​ത്ത നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ഴ​യ റോ​ഡി​ലാ​ണ് ടോ​ൾ പി​രി​വ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ത് റോ​ഡ് ക​രാ​ർ ഏ​റ്റെ​ടു​ത്ത സ്വ​കാ​ര്യ ക​ന്പ​നി​യെ​യും ഒ​പ്പം രാ​ഷ്ട്രീ​യ ബി​നാ​മി​ക​ൾ​ക്കും വ​രു​മാ​നം ഉ​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ്. നാ​ലു​വ​രി പാ​ത എ​ന്ന മി​നി​മം സൗ​ക​ര്യം പോ​ലും ഒ​രു​ക്കാ​തെ വെ​റും ര​ണ്ടു​വ​രി പാ​ത​യി​ലു​ള്ള ടോ​ൾ പി​രി​വ് നീ​ക്കം സാ​മാ​ന്യ ജ​ന​ത്തോ​ട് എ​ന്തു​മാ​വാം എ​ന്നു​ള്ള ധി​ക്കാ​ര​മാ​ണ്.
മ​ണ്ണാ​ർ​ക്കാ​ട് നി​ന്നും ആ​രം​ഭി​ച്ച അ​വ​കാ​ശ സം​ര​ക്ഷ​ണ യാ​ത്ര​യി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ലാ ക​ണ്‍​വീ​ന​ർ​മാ​രാ​യ സാ​ജു പോ​ൾ, ജ​സ്റ്റി​ൻ ജോ​സ​ഫ് , രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം ഷാ​ജ​ഹാ​ൻ ഒ​ക്ക​ൽ, സ​ണ്ണി ഫ്രാ​ൻ​സി​സ്, മു​ഹ​മ്മ​ദ് ഷ​ബീ​ർ, നൗ​ഷാ​ദ് പ​ട്ടാ​ന്പി, വി​നോ​ദ് ലാ​ൽ ആ​ര്യ​ച്ചാ​ലി​ൽ, അ​നൂ​പ് മ​ണ്ണാ​ർ​ക്കാ​ട്, ദി​വാ​ക​ര​ൻ കെ. ​മ​ല​ന്പു​ഴ , അ​ബ്ദു​ൾ റ​ഹ്മാ​ൻ മ​ന​യ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.