വടക്കഞ്ചേരി: വചനഗിരി (കണച്ചിപ്പരുത) സെന്റ് ജോർജ് ദേവാലയത്തിലെ തിരുനാളിനു കൊടിയേറി. ഇന്നലെ വൈകുന്നേരം വികാരി ഫാ. ഹെൽബിൻ മീമ്പള്ളിൽ കൊടിയേറ്റ് നിർവഹിച്ചു.
തുടർന്ന് കുർബാന, നൊവേന, ലദീഞ്ഞ്, സന്ദേശം എന്നിവയുണ്ടായിരുന്നു. ഇന്ന് വൈകുന്നേരം 3.30 ന് ആഘോഷമായ കുർബാന, സന്ദേശം, ലദീഞ്ഞ്. ഫാ. മാർട്ടിൻ ഏറ്റുമാനൂക്കാരൻ കാർമികനാകും. തുടർന്ന് കണച്ചിപ്പരുത കപ്പേളയിലേക്ക് പ്രദക്ഷിണം, സമാപനാശീർവാദം, ആകാശവിസ്മയം എന്നിവ നടക്കും.
പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ 9.30 ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, ലദീഞ്ഞ്. താവളം ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. മെൽവിൻ ചിറമേൽ കാർമികനാകും. തുടർന്ന് പിട്ടുകാരികുളമ്പിലേക്ക് പ്രദക്ഷിണം, സമാപനാശീർവാദം, ഊട്ടുനേർച്ച. 29 ന് രാവിലെ ഏഴിന് മരിച്ചവർക്കായുള്ള കുർബാനയും പ്രാർഥനയും നടക്കും. തുടർന്ന് തിരുനാൾ കൊടിയിറക്കം.
വികാരി ഫാ. ഹെൽബിൻ മീമ്പള്ളിൽ, കൈക്കാരന്മാരായ തങ്കച്ചൻ പുതുശേരി, സിബി വളയത്തിൽ, കൺവീനർ ഷാജി കളമ്പുകാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ പരിപാടികൾ.