നിയമ സേവന അദാലത്ത്
1282788
Friday, March 31, 2023 12:27 AM IST
ചിറ്റൂർ: കേരള സംസ്ഥാന ലീഗൽ സർവിസസ് അഥോറിറ്റിയുടെ നേതൃത്വത്തിൽ ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നിയമസേവന അദാലത്ത് നടത്തി. റിട്ട. ജില്ലാ ജഡ്ജ് നന്ദനകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.മുരുകദാസ് അധ്യക്ഷത വഹിച്ചു. ലീഗൽ സർവീസ് അഥോറിറ്റി സെക്രട്ടറി രാജേഷ് മറ്റും ജനപ്രതിനിധികൾ സംസാരിച്ചു. അദാലത്തിൽ 53 പരാതികൾ എത്തി. മിക്ക പരാതികളിലും എതിർ കക്ഷികൾ ഹാജരാവാത്തതിനാൽ മാറ്റിവച്ചു. സാമൂഹികവും സാന്പത്തികമായ വെല്ലവിളികൾ നേരിടുന്ന കുറ്റവാളികളുടെ ആശ്രിതർക്കു വേണ്ടി 2017ൽ ഏർപ്പെടുത്തിയ നിയമ സേവന പദ്ധതിയിലാണ് അദാലത്ത് നടത്തിയത്.
മികച്ച ക്ഷീരകർഷകനെ ആദരിച്ചു
ചിറ്റൂർ : മൃഗസംരക്ഷണ മേഖലയിൽ ജില്ലയിലെ മികച്ച ക്ഷീരകർഷകനായി തെരഞ്ഞെടുത്ത പൊൽപ്പുള്ളി കെ. കൃഷ്ണദാസിനെ ഗ്രീൻഫീൽഡ് ഫാർമേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കി. ചിറ്റൂർ-തത്തമംഗലം നഗരസഭ കൗണ്സിലർ കെ.സി. പ്രീത് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രീൻഫീൽഡ് ഫാർമേഴ്സ് ക്ലബ് വൈസ് പ്രസിഡന്റ് എൻ.രാജേഷ്, പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.പ്രണേഷ്, ക്ലബ്ബ് ഭാരവാഹികളായ ഹരീഷ് കണ്ടാത്ത്, പി.ആർ. പ്രജയ്, ആർ.സദാനന്ദൻ, എ.ശിവരാമകൃഷ്ണൻ, എം.ശശികുമാർ, ഡോ.പ്രലോബ് കുമാർ, എൻ.ദിനേഷ് എന്നിവർ പ്രസംഗിച്ചു.