മെക്കാനിക്കൽ എൻജിനീയറിംഗ് വർക്ക്ഷോപ്പ് ഉദ്ഘാടനം ഇന്ന്
1282784
Friday, March 31, 2023 12:27 AM IST
ഷൊർണൂർ: ഐപിടി ആൻഡ് ഗവ പോളിടെക്നിക് കോളജിൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച പുതിയ മെക്കാനിക്കൽ എൻജിനീയറിംഗ് വർക്ക് ഷോപ്പിന്റെ ഉദ്ഘാടനവും പുതുതായി നിർമിക്കുന്ന കന്പ്യൂട്ടർ ബ്ലോക്കിന്റെ ശിലാസ്ഥാപനവും ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഐപിടി ആൻഡ് ഗവ പോളിടെക്നിക് കോളജ് ഓഡിറ്റോറിയത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.
പി. മമ്മിക്കുട്ടി എം.എൽ.എ അധ്യക്ഷനാകുന്ന പരിപാടിയിൽ വി.കെ ശ്രീകണ്ഠൻ എം.പി മുഖ്യാതിഥിയാകും.
ഷൊർണൂർ നഗരസഭാ ചെയർമാൻ എം.കെ ജയപ്രകാശ്, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ, വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗംഗാധരൻ പങ്കെടുക്കും.