സ്വകാര്യ സ്കൂളുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്
1282495
Thursday, March 30, 2023 1:08 AM IST
കോയന്പത്തൂർ : ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകൾക്കെതിരെ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്കി വിദ്യാഭ്യാസ വകുപ്പ്. കൃത്യമായി രേഖകൾ അപ്ഡേറ്റ് ചെയ്യാതെ പ്രവർത്തിക്കുന്ന സ്കൂളുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിലിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകൾ എന്നിവക്കെതിരെയാണ് നടപടി. മോണ്ടിസോറി പരിശീലനം ഉൾപ്പെടെ ഉചിതമായ വിദ്യാഭ്യാസ യോഗ്യതയുള്ള അധ്യാപകരെ മാത്രമേ നിയമിക്കാവു എന്നും നിർദേശമുണ്ട്.