ചെത്തല്ലൂർ ഭഗവതി ക്ഷേത്രത്തിൽ പൂരം തുടങ്ങി; ഇന്ന് കൊടിയേറ്റം
1282010
Wednesday, March 29, 2023 12:40 AM IST
മണ്ണാർക്കാട്: തച്ചനാട്ടുകര ചെത്തല്ലൂർ പനങ്കുറുശി ഭഗവതി ക്ഷേത്രത്തിൽ പൂരം തുടങ്ങി. ഞായരാഴ്ച്ചയാണ് പുറപ്പാട് നടന്നത്. രാവിലെ വിശേഷാൽ പൂജകൾക്ക് മേൽശാന്തി കറുത്തേടത്ത് ശങ്കരനാരാ യണൻ നന്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. വൈകിട്ട് രാധാമാധവം ചെത്തല്ലൂർ അവതരിപ്പിച്ച തിരുവാതിര ക്കളി, പ്രസാദ ഉൗട്ട്, പുലാപ്പറ്റ രമേശനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം ആറാട്ട് എഴുന്ന ള്ളിപ്പ് എന്നിവ നടന്നു.
രണ്ടാം പൂര ദിവസമായ ഇന്നലെ ആറാട്ട്, ഓട്ടൻതുള്ളൽ, നൃത്തനൃത്യങ്ങൾ, തിരുവാതിരക്കളി എന്നിവയുണ്ടായി. മൂന്നാം പൂരമായ ഇന്ന് കൊടിയേറ്റം നടക്കും.
നാളെ നാലാം പൂരം, രാത്രി കഥാപ്രസംഗം, 31ന് അഞ്ചാം പൂരം, രാത്രി ഗാനമേള, ഏപ്രിൽ ഒന്നിന് വലിയാറാട്ട്, രാത്രി ഡബിൾ തായന്പക, രണ്ടിന് ഏഴാം പൂരം, ആറാട്ട്, വൈകിട്ട് വേലവരവ്, പൂരം കൊട്ടിയിറങ്ങൽ, തിരിച്ചെഴുന്നള്ളിപ്പ്, പഞ്ചവാദ്യം, മൂന്നിന് പുഴയ്ക്കൽ ആറാട്ട് എന്നിവയോടെ സമാപനമാകും.