ഉൗട്ടറ പാലം ഗതാഗതത്തിനായി നാളെ തുറക്കും
1281209
Sunday, March 26, 2023 6:56 AM IST
കൊല്ലങ്കോട് : നാളെ വാഹനസഞ്ചാരത്തിനു തുറന്നു കൊടുക്കാനിരിക്കുന്ന നവീകരിച്ച ഉൗട്ടറപ്പാലം സ്ഥലം എംഎൽഎ. കെ.ബാബു സന്ദർശിച്ചു. കഴിഞ്ഞ ദിവസം പൊതുമരാമത്തു പാലം നിർമാണ വിഭാഗവും വിദഗ്ദ പരിശോധന നടത്തിയിരുന്നു.
കൊല്ലങ്കോട് ജനങ്ങളുടെ ഗതാഗത പ്രശ്നം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ കെ.ബാബു എംഎൽഎ ബോധ്യപ്പെടുത്തിയാണ് 50 ലക്ഷം നവികരണത്തിനായി അനുവദിച്ചത്.രണ്ടു മാസത്തിനുള്ളിലാണ് നവീകരണം പൂർത്തികരികരിക്കുന്നത്.
കാർ, ആംബുലൻസ് ഉൾപ്പെടെ ചെറുകിട യാത്ര വാഹനങ്ങളെയാണ് ഇതുവഴി സഞ്ചരിക്കാൻ അനുവദിച്ചിരിക്കുന്നത്. ബസ് ഉൾപ്പെടെ പാലത്തിൽ സഞ്ചരിക്കുന്നത് തടയാനും ബാരിക്കേടുകൾ സ്ഥാപിച്ചിട്ടുണ്ട്.
പാലത്തിൽ ഗതാഗതം പുനസ്ഥാപിക്കപ്പെടുന്നതോടെ, നാട്ടുകാർ വ്യാപാരികൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് യാത്രാസൗകര്യം എളുപ്പമാകും. നാളെ കാലത്ത് ഒൻപതിനാണ് പാലത്തിലൂടെ വാഹനസഞ്ചാര തുടങ്ങുക.