ബോധവൽക്കരണം
1281207
Sunday, March 26, 2023 6:56 AM IST
കൊല്ലങ്കോട് : ഗ്രാമപഞ്ചായത്തും കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ലോക ക്ഷയരോഗ ദിന ബോധവത്ക്കരണ പരിപാടി നടത്തി. വാദ്യഘോഷ അകന്പടിയോടെ കൊല്ലങ്കോട് ടൗണിൽ നിന്നും ആരംഭിച്ച് കുടുംബാരോഗ്യ കേന്ദ്രം വരെ ബോധവത്കരണ റാലി സംഘടിപ്പിച്ചു.
ക്വിസ് മത്സരം, രോഗികൾക്ക് പോഷക കിറ്റ് വിതരണം, പ്രതിജ്ഞ ചൊല്ലൽ, തുടങ്ങിയ വിവിധ പരിപാടികൾ പ്രസ്തുത ചടങ്ങിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഉണ്ണികൃഷ്ണൻ, കെ.മരുതൻ, ടി.എൻ. രമേശൻ, പി.കെ. ജയൻ, ഡോക്ടർ എസ്.ദീപക്, ഹെൽത്ത് ഇൻസ്പെക്ടർ കെ.ജി. ഷീജമോൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ.രമേഷ് എന്നിവർ പ്രസംഗിച്ചു.