രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി തെങ്കര മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി
1281206
Sunday, March 26, 2023 6:56 AM IST
മണ്ണാർക്കാട് : തെങ്കര മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി. തുടർന്ന് തെങ്കരയിൽ നടന്ന പ്രതിഷേധ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ആറ്റക്കര ഹരിദാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ കോണ്ഗ്രസ് ജനറൽ സെക്രട്ടറി പി.അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. എൻ.ഷംസുദ്ദീൻ എംഎൽഎ, നിയോജക മണ്ഡലം യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത, പി.ഖാലിദ്, കുരിക്കൾ സെയ്ത്, വട്ടോടി വേണുഗോപാൽ, സി.പി. മുഹമ്മദലി, രാമചന്ദ്രൻ ചേറുംകുളം, എം.മോഹനൻ, ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു. രാഹുൽ ഗാന്ധിയുടെ പാർലിമെന്റെ അംഗത്വം റദ്ദ് ചെയ്ത നടപടി രാജ്യത്തെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് എൻ.ഷംസുദ്ദീൻ എംഎൽഎ പറഞ്ഞു.