പച്ചക്കറി തൈ വിതരണം
1281205
Sunday, March 26, 2023 6:56 AM IST
അയിലൂർ: കൽച്ചാടി ആദിവാസി കോളനിയിൽ പട്ടിക വർഗ കുടുംബങ്ങളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കൽ പദ്ധതിയിലുൾപ്പെടുത്തി 22 കുടുംബങ്ങൾക്ക് പച്ചക്കറി കൃഷി ചെയ്യാനാവശ്യമായ തൈകളും സിമന്റ് ചട്ടികളും വളവും വിതരണം ചെയ്തു.
അയിലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനേഷ് നടീൽ വസ്തുക്കളുടെ വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രജീന ചാന്ദ് മുഹമ്മദ് അധ്യക്ഷയായി. പഞ്ചായത്ത് അംഗമായ സുമ, കൃഷി ഓഫീസർ എസ്. കൃഷ്ണ, കൃഷി അസിസ്റ്റന്റു·ാരായ സി. സന്തോഷ്, ആർ. രഞ്ജിനി, എസ്.ടി. പ്രൊമോട്ടർമാരായ എം. ഷാജി, കെ. അനിൽകുമാർ, എൻ. നിതീഷ് തുടങ്ങിയവർ സംസാരിച്ചു.