മൂല്യ വർധിത ഉല്പന്നങ്ങളുടെ ഇറക്കുമതിക്ക് സെസ് ഏർപ്പെടുത്തണം
1281202
Sunday, March 26, 2023 6:56 AM IST
ചിറ്റൂർ: ഇറക്കുമതി ചെയ്യുന്ന പാൽ ഉല്പന്നങ്ങൾ ഉൾപ്പെടെയുള്ള കാർഷികോല്പന്നങ്ങളുടെ മൂല്യവർദ്ധിത ഉല്പന്നങ്ങൾക്ക് സെസ് ഏർപ്പെടുത്തണമെന്ന് ജനതാദൾ (എസ്) നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ക്ഷീര മേഖല തകർച്ചയിലേക്ക് പോയ് കൊണ്ടിരിക്കുന്നതിനാൽ ആളുകൾ ഈ മേഖല വ്യാപകമായി ഉപേക്ഷിക്കുന്ന സ്ഥിതിയാണുള്ളതെന്ന് യോഗം വിലയിരുത്തി.
ജനതാദൾ (എസ്) നിയോജകമണ്ഡലം പ്രസിഡന്റ് കെ.ചെന്താമര അധ്യക്ഷനായ യോഗത്തിൽ മഹിളജനതാ സംസ്ഥാന കമ്മിറ്റി സെക്രട്ടറി റിഷാ പ്രേംകുമാർ, ജില്ലാ സെക്രട്ടറി ടി.കെ. പത്മനാഭനുണ്ണി, ജില്ലാ കമ്മിറ്റി അംഗമായ എ.രാമചന്ദ്രൻ നിയോജകമണ്ഡലം ഭാരവാഹികളായ എസ്.വിനോദ്ബാബു, കെ.സുരേഷ്, എ.ഹക്കീം എന്നിവർ പ്രസംഗിച്ചു.