പ്രതിഷേധ ധർണ നടത്തി
1281201
Sunday, March 26, 2023 6:54 AM IST
ആലത്തൂർ : പഴന്പാലക്കോട് സിപിഎം-ബിജെപി അക്രമ രാഷ്ടീയം അവസാനിപ്പിക്കുക, വീട് കയറി ആക്രമിച്ച കേസിൽ റിമാന്റിലായ നെച്ചൂർ 5-ാം വാർഡ് പഞ്ചായത്തംഗം സന്തോഷിനെയും പഞ്ചായത്ത് ഡ്രൈവർ ദേവദാസനെയും ഉടനെ പുറത്താക്കുക, തരൂർ പഞ്ചായത്തിൽ നടക്കുന്ന അഴിമതിക്കും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തരൂർ യുഡിഎഫ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്പിൽ പ്രതിഷേധ ധർണ നടത്തി. ഡിസിസി സെക്രട്ടറി ശാന്താ ജയറാം ഉദ്ഘാടനം ചെയ്തു.
തരൂർ നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ പി.മനോജ് കുമാർ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി അജിത്ത് കുമാർ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഹനീഫ, ആർഎസ്പി പഞ്ചായത്ത് കമ്മിറ്റി സെകട്ടറി രവീന്ദ്രൻ, യുഡിഎഫ് പഞ്ചായത്തംഗങ്ങളായ കെ.പ്രകാശൻ, ഓമന എന്നിവർ സംസാരിച്ചു.