അണക്കെട്ടിൽ അനധികൃത മീൻപിടുത്തം: കേ​സെ​ടു​ത്തു
Sunday, March 26, 2023 6:49 AM IST
കൊ​ല്ല​ങ്കോ​ട്: ചു​ള്ളി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ അ​ന​ധി​കൃ​ത​മാ​യി മീ​ൻ പി​ടി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് മൂ​ന്നു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. മു​ത​ല​മ​ട ഗോ​വി​ന്ദാ​പു​രം ന​ട​രാ​ജി​ന്‍റെ മ​ക​ൻ ജ​യ​കു​മാ​ർ (36), ചെ​മ്മ​ണാം പ​തി അ​ള​കാ​പു​രി കോ​ള​നി കാ​ളി​യ​പ്പ​ൻ മ​ക​ൻ പ്ര​ശാ​ന്ത് (30), ന​രി​പ്പാ​റ​ച്ച​ള്ള മ​ണി​ക​ണ്ഠ​ന്‍റെ മ​ക​ൻ അ​നി​ൽ (28) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ചു​ള്ളി​യാ​ർ ഡാം ​അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ സി​ത്താ​ര​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി.