തണ്ണീർപന്തൽ ഒരുക്കി മണ്ണാർക്കാട് നഗരസഭ
1280437
Friday, March 24, 2023 12:35 AM IST
മണ്ണാർക്കാട് : വേനൽ കടുത്തതോടെ സാധാരണക്കാരായ ജനങ്ങൾ തിങ്ങിക്കൂടുന്ന ഇടങ്ങളിൽ നഗരസഭ തണ്ണീർപന്തൽ സ്ഥാപിച്ചു. ആദ്യ തണ്ണീർപന്തൽ ബസ് സ്റ്റാന്റിൽ നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.
ഒപ്പം പറവകൾക്ക് ദാഹജലം അകറ്റാനായി മരങ്ങളിൽ സ്ഥാപിക്കുന്ന നീർക്കുടത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാർ, സുഹറ ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സതീഷ്, ഫെമിൽ, സിദ്ധിഖ് എന്നിവർ പങ്കെടുത്തു.
ടാലന്റ്സ് ഫുട്ബോൾ അക്കാദമി ചാന്പ്യന്മാർ
പാലക്കാട് : ജില്ലാ എ ഡിവിഷൻ ഫുട്ബോൾ ലീഗ് ചാന്പ്യൻഷിപ്പിൽ പാലക്കാട് ടാലന്റ്സ് ഫുട്ബോൾ അക്കാദമി ചാന്പ്യന്മാരായി. പാലക്കാട് നൂറണി ടർഫ് ഗ്രൗണ്ടിൽ നടന്ന ജില്ലാ ഫുട്ബോൾ ലീഗ് ചാന്പ്യൻഷിപ്പിന്റെ സമാപന മത്സരത്തിൽ പൂച്ചിറ യംഗ് മെൻ ക്ലബ്ബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടാലന്റ്സ് ഫുട്ബോൾ അക്കാദമിയുടെ ടീം തോൽപിച്ചത്. നേരത്തെ ടാലന്റ്സ് അക്കാദമി പരിശീലിപ്പിക്കുന്ന ഹണ്ടേഴ്സ് ക്ലബ്ബ് ജില്ലാ സി ഡിവിഷൻ ഫുട്ബോൾ ലീഗ് ചാന്പ്യൻമാരായിരുന്നു.