കാട്ടുപന്നിയെ വെടിവച്ചു കൊന്നു
1279561
Tuesday, March 21, 2023 12:18 AM IST
മലന്പുഴ : മലന്പുഴ പഞ്ചായത്ത് പതിമൂന്നാം വാർഡിൽലെ നീറാതോട് പ്രദേശത്തെ ഉപദ്രവകാരിയായ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. സ്കൂൾ വിദ്യാർത്ഥികളെയും റോഡിലൂടെ പോകുന്നവരേയും പകൽ സമയത്തു പോലും ആക്രമിക്കാൻ ശ്രമിക്കുന്ന പരാതി നിറഞ്ഞതിനെ തുടർന്ന് മലന്പുഴ ബ്ലോക്ക് മെന്പർ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു.
അധികൃതരുടെ നിർദേശപ്രകാരം ഷൂട്ടർ സെബാസ്റ്റ്യൻ ചൊള്ളാക്കൻ വെടി വെക്കുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവ് ഫോറസ്റ്റ് അധികൃതരെ അറിയിക്കുകയും അവർ വന്ന് കാട്ടുപന്നിയുടെ ജഡം കൊണ്ടുപോയതായി ബോക്ക് മെന്പർ തോമസ് വാഴപ്പള്ളി അറിയിച്ചു.