മാർ ഒസ്താതിയോസ് സ്ലീബാ ബാവയുടെ 93-ാമത് ദുഖ് റോനാ ആചരിച്ചു
1279269
Monday, March 20, 2023 12:43 AM IST
കോയന്പത്തൂർ : സെന്റ് മേരീസ് യാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ മാർ ഒസ്താതിയോസ് സ്ലീബാ ബാവയുടെ 93-ാമത് ദുഖ് റോനാ ആചരിച്ചു.
രാവിലെ 7.30ന് പ്രഭാത നമസ്ക്കാരവും 8.30ന് വി.കുർബാനയും അതിനു ശേഷം ദേവാലയം ചുറ്റിയുള്ള പ്രദക്ഷിണവും തുടർന്ന് ഏകദിന ധ്യാനവും നടന്നു. പഴംത്തോട്ടം സ്വദേശി കെ.വൈ. മാത്യു ധ്യാനം നയിച്ചു.
തുടർന്ന് നേർച്ച സദ്യയും വിതരണം ചെയ്തു. ഇടവക വികാരി ഫാ. മാത്യു പനച്ചിക്കൽ പള്ളി കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ ദുഖ്റോനക്കും ധ്യാനത്തിനും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.