തങ്കയം ജിഎൽപിഎസ് വാർഷികം
1279268
Monday, March 20, 2023 12:43 AM IST
കൊല്ലങ്കോട്: വടവന്നൂർ തങ്കയം ജിഎംഎൽപി സ്കൂൾ 92-ാം വാർഷിക ആഘോഷം കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജെ.ഹൈദ്രോസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സക്കീർ ഹുസൈൻ മുഖ്യാതിഥിയായി.
ജൂനിയർ സൂപ്രണ്ട് എം.ജി. ശ്രീകുമാർ, കലാഭവൻ നിഷാബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിന്ദു, തങ്കയം കരിപ്പാലി ജുമാ മസ്ജിത് പ്രസിഡന്റ് എം.ഷാജഹാൻ, എസ്എംസി ചെയർമാൻ എസ്.സതീഷ്, വി.ശശി, എ.ലുക്മാൻ മുൻ പ്രധാന അധ്യാപകൻ എം.അനന്തൻ മാസ്റ്റർ, പിടിഎ വൈസ് പ്രസിഡന്റ് എസ്.സമീർ, എംപിടിഎ പ്രസിഡന്റ് സമീന എന്നിവർ പ്രസംഗിച്ചു.