ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Wednesday, February 8, 2023 12:33 AM IST
ആ​ല​ത്തൂ​ർ: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​ൻ മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് ഗ​ലേ​ശ്വ​ർ ബു​ധേ​ര സ്വ​ദേ​ശി വീ​രേ​ന്ദ്ര സിം​ഗ് (60) ആ​ണ് മ​രി​ച്ച​ത്. പ​ഞ്ഞി മി​ഠാ​യി വി​ൽ​പ്പ​ന​യ്ക്കാ​യി ആ​ല​ത്തൂ​രി​ൽ എ​ത്തി​യ​താ​ണ്. പു​തി​യ​ങ്ക​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ന്പ​തോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. വീ​രേ​ന്ദ്ര സിം​ഗ് സ​ഞ്ച​രി​ച്ചി​രു​ന്ന ടി​വി​എ​സി​ൽ മ​റ്റൊ​രു ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​യ​ന്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ മ​രി​ച്ചു.