ബജറ്റിലെ അധിക നികുതി പിൻവലിക്കണം: ഉപഭോക്തൃ ആക്ഷൻ കൗണ്‍സിൽ
1264782
Saturday, February 4, 2023 1:17 AM IST
പാലക്കാട്: സംസ്ഥാന സർക്കാറിന്റെ അഴിമതിയും ധൂർത്തും കാര്യക്ഷമത ഇല്ലായ്മയും കാരണം വന്നിട്ടുള്ള സാന്പത്തിക പ്രതിസന്ധിക്ക് ജനങ്ങളെ കൊള്ളയടിച്ചും പോക്കറ്റ് കാലിയാക്കിയും നികത്താനുള്ള സംസ്ഥാന ബജറ്റ് ജനദ്രോഹപരമാണെന്നും, വിലക്കയറ്റം കൊണ്ട് സാധാരണക്കാരെ പൊറുതി മുട്ടിക്കുന്നതിനു മാത്രമേ ഇത് ഉപകരിക്കൂവെന്നും കേരള ഉപഭോക്തൃ ആക്ഷൻ കൗണ്‍സിൽ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വർദ്ധിപ്പിച്ചതിന് പുറമെ, കെട്ടിട നികുതി വർധനവും ഗണ്യമായ വിലക്കയറ്റത്തിന് ഇടയാക്കുമെന്നതിനാൽ ബജറ്റിലെ അധിക നികുതി പിൻവലിക്കാൻ സർക്കാർ തയാറാകണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരള ഉപഭോക്തൃ ആക്ഷൻ കൗണ്‍സിൽ ചെയർമാൻ എ.കെ. സുൽത്താൻ അധ്യക്ഷത വഹിച്ചു. ജന. കണ്‍വീനർ ഡോ. മാന്നാർ ജി.രാധാകൃഷ്ണൻ, എം. രാമകൃഷ്ണൻ, എസ്. കുമാരൻ, എസ്.ശശീന്ദ്രൻ, എ. നടരാജൻ, കെ. രാമകൃഷ്ണൻ, എസ്.രാധാകൃഷ്ണൻ, കെ.വിജയനാഥൻ, ടി.അബൂബക്കർ, എം.സി. വിജയ രാഘവൻ, ആർ.രാമകൃഷ്ണൻ പ്രസംഗിച്ചു.