സാമൂഹ്യ അനീതിക്കെതിരേ കൂറ്റൻ കൊളാഷ് ചിത്രമൊരുക്കി വിദ്യാർഥികൾ
1264462
Friday, February 3, 2023 12:30 AM IST
ചിറ്റൂർ: സാമൂഹ്യ അനീതികളിൽ നിന്നു സ്വാതന്ത്രത്തിലേക്ക് എന്ന സന്ദേശവുമായി ചിറ്റൂർ ഗവ. യുപി സ്കൂൾ വിദ്യാർഥികൾ ഒരുക്കിയ കൊളാഷ് ഇന്ന് സ്കൂൾ അങ്കണത്തിൽ ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർപേഴ്സൻ കെ.എൽ. കവിത ഉദ്ഘാടനം ചെയ്യും. സ്കൂൾ പ്രധാന അധ്യാപിക ജി. ബർത്തലോമിനി ചടങ്ങിൽ സ്വാഗതം പറയും. സ്റ്റാഫ്സെക്രട്ടറി ആർ. വിജയകുമാറാണ് കൊളാഷ് വിഭാവനം ചെയ്തത്.
എഇഒ കുഞ്ഞിലക്ഷ്മി, ബിപിസിഎൻ ഉണ്ണികൃഷ്ണൻ, എസ്എംസി ചെയർമാൻ വി.ശിവദാസ്, എംപിടിഎ പ്രസിഡന്റ് അജിത രഞ്ജിത്ത്, പിടിഎ പ്രസിഡന്റ് കെ. ഷീജ എന്നിവർ പ്രസംഗിക്കും.
മദ്യം, മയക്കുമരുന്ന്, സ്ത്രീ ചൂഷണം, ദാരിദ്ര്യം, പ്രകൃതി ചൂഷണം എന്നിവയ്ക്കെതിരെ സ്വാതന്ത്ര്യം എന്ന സന്ദേശത്തിലാണ് 15 അടി വലിപ്പത്തിൽ കൊളാഷ് ഒരുക്കിയത്.